വിജയപുരയിൽ വാഹനാപകടം; അഞ്ചുപേർ മരിച്ചു
text_fieldsബംഗളൂരു: വിജയപുര തലിക്കോട്ട് കരിമ്പ് കൊയ്ത്തു യന്ത്രത്തിൽ കാറിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകളടക്കം അഞ്ചുപേർ മരിച്ചു. തലിക്കോട്ട് ബിലെഭാവി ക്രോസിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് അപകടം. വിജയപുര ആലിയാബാദ് സ്വദേശികളായ നലാപ്പ പാട്ടീൽ (55), ശാന്തപ്പ പാട്ടീൽ (45), ഭീംഷി സംഗനല (65), ശശികല (50), ദിലീപ് പാട്ടീൽ (45) എന്നിവരാണ് മരിച്ചത്. ദിലീപിന് കല്യാണാലോചനയുമായി പോകുന്നതിനിടെയാണ് അപകടം. കൊയ്ത്തുയന്ത്രത്തിലേക്ക് ഇടിച്ചുകയറിയ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അഞ്ചുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ബാഗെവാഡി ഗവ. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. തലിക്കോട്ട് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.