Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഹെൽമറ്റ് ധരിക്കാത്ത...

ഹെൽമറ്റ് ധരിക്കാത്ത കാരണം അപകട നഷ്ടപരിഹാരം തടയാനാവില്ല -ഹൈകോടതി

text_fields
bookmark_border
Court
cancel

ബം​ഗ​ളൂ​രു: ഹെ​ല്‍മ​റ്റ് ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​രം ത​ട​യാ​നാ​കി​ല്ലെ​ന്ന് ക​ർ​ണാ​ട​ക ഹൈ​കോ​ട​തി.ഹെ​ല്‍മ​റ്റ് ധ​രി​ക്കാ​ത്ത​ത് നി​യ​മ ലം​ഘ​ന​മാ​ണെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​ല്‍ നി​ന്ന് ഒ​രാ​ളെ അ​യോ​ഗ്യ​നാ​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

സാ​ദ​ത്ത് അ​ലി ഖാ​ൻ എ​ന്ന​യാ​ള്‍ സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വെ, ജ​സ്റ്റി​സ് കെ. ​സോ​മ​ശേ​ഖ​ർ, ജ​സ്റ്റി​സ് ചി​ല്ല​ക്കൂ​ർ സു​മ​ല​ത എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്. 2016 മാ​ർ​ച്ച്‌ അ​ഞ്ചി​ന് ബം​ഗ​ളൂ​രു-​മൈ​സൂ​രു റോ​ഡി​ല്‍ സാ​ദ​ത്ത് അ​ലി ഖാ​ൻ അ​പ​ക​ട​ത്തി​ല്‍പെ​ട്ടി​രു​ന്നു. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ബൈ​ക്കി​നു പി​ന്നി​ല്‍ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ല​ട​ക്കം പ​രി​ക്കേ​റ്റി​രു​ന്നു. ചി​കി​ത്സ​ക്കും മ​റ്റു​മാ​യി 10 ല​ക്ഷം ചെ​ല​വാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി രാ​മ​ന​ഗ​ര​യി​ലെ മോ​ട്ടോ​ർ ആ​ക്‌​സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു.

അ​പ​ക​ട​സ​മ​യ​ത്ത് സാ​ദ​ത്ത് അ​ലി ഹെ​ല്‍മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 5.61 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് 2020 സെ​പ്റ്റം​ബ​ർ 24ന് ​ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച​ത്. ഈ ​ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്താ​ണ് ഇ​ദ്ദേ​ഹം ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka High CourtAccident compensation
News Summary - Accident compensation cannot be barred because of not wearing helmet - HC
Next Story