ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിച്ചു
text_fieldsമംഗളൂരു: തൊക്കോട്ട്- മംഗളൂരു യൂനിവേഴ്സിറ്റി റോഡിൽ ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ദേർളക്കട്ടയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ കെ. റാഷിദിന്റെ ഭാര്യ റഹ്മത്താണ് (47) മരിച്ചത്.
റാഷിദിന്റെ സ്കൂട്ടറിൽ ദേർളക്കട്ടയിൽ നിന്ന് തൊക്കോട്ട് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതികൾ. റോഡിലെ കുഴിയിൽ വീണ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ റഹ്മത്തിന്റെ ദേഹത്ത് പിന്നാലെ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. കുഴികൾ നിറഞ്ഞ റോഡാണ് അപകട കാരണമെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണർ ദിനേശ് കുമാർ, അസി. പൊലീസ് കമീഷണർ നജ്മ ഫാറൂഖി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി രംഗം ശാന്തമാക്കി.
തൊക്കോട്ട് റോഡ് നവീകരണത്തിന് 30 കോടി -യു.ടി ഖാദർ
മംഗളൂരു: തൊക്കോട്ട്- ചെമ്പുഗുഡ്ഡെ റോഡ് നവീകരണത്തിന് സർക്കാർ 30 കോടി അനുവദിച്ചതായി മംഗളൂരു എം.എൽ.എയായ കർണാടക നിയമസഭ സ്പീക്കർ യു.ടി ഖാദർ അറിയിച്ചു. മഴ കാരണമാണ് പ്രവൃത്തി തുടങ്ങാത്തത്. തന്റെ മണ്ഡലത്തിലെ തൊക്കോട്ട് സ്കൂട്ടർ അപകടത്തിൽ മരിച്ച റഹ്മത്തിന്റെ കുടുംബത്തിന് ഖാദർ അനുശോചനം അറിയിച്ചു. റോഡിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ താൻ നിർദേശം നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.