ഏപ്രിൽ ഒന്നുമുതൽ താമസ, വാണിജ്യ സ്ഥാപന വാടക ഉയരും
text_fieldsബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഏപ്രിൽ ഒന്നുമുതൽ മാർഗനിർദേശ മൂല്യാധിഷ്ഠിത വസ്തുനികുതി നടപ്പാക്കുന്നതോടെ താമസത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള കെട്ടിടങ്ങളുടെ വാടക ഉയരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാണിജ്യ കെട്ടിടങ്ങളുടെ വിവിധ വിഭാഗങ്ങൾക്ക് താരിഫ് മൂന്നുമുതൽ അഞ്ചുമടങ്ങ് വരെയാണ് വർധിപ്പിക്കുന്നത്.
പേയിങ് ഗെസ്റ്റ് താമസം, കൺവെൻഷൻ ഹാളുകൾ, മാളുകൾ എന്നിങ്ങനെ വാടകക്കെടുത്ത വസ്തുക്കൾക്കായി നിലവിലെ നിയമം ഏഴ് വ്യത്യസ്ത താരിഫ് പട്ടിക തയാറാക്കിയിട്ടുണ്ട്. മാർഗനിർദേശ മൂല്യം 33 ശതമാനം വർധിപ്പിച്ചതിനാൽ വാർഷിക ബി.ബി.എം.പി നികുതിയിൽ കുറഞ്ഞത് 40 ശതമാനം വർധനവാണ് വ്യാപാരികളും വസ്തു ഉടമകളും പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.