‘സിമന്റ് വ്യവസായ മേഖലയിൽ അദാനിയുടെ കടന്നുവരവ് സ്വാധീനമുണ്ടാക്കില്ല’
text_fieldsബംഗളൂരു: സിമന്റ് നിർമാണ മേഖലയിൽ വ്യവസായ ഭീമന്മാരായ അദാനി ഗ്രൂപ്പിന്റെ വരവ് മറ്റു കമ്പനികളെ സ്വാധീനിക്കില്ലെന്ന് മൈ ഹോം ഇൻഡസ്ട്രീസ് ഡയറക്ടർ എസ്. സാംബ ശിവറാവു. ബംഗളൂരുവിൽ മഹ ഉത്സവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സിമന്റ് കമ്പനികളായ അംബുജയും എ.സി.സിയുമാണ് അദാനി ഗ്രൂപ് ഏറ്റെടുത്തതെന്നും ഇത് മറ്റു കമ്പനികളെ സ്വാധീനിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ മഹ എച്ച്.ഡി പ്ലസ് കാറ്റഗറിയിൽ രണ്ട് പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കി. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങി 11 സംസ്ഥാനങ്ങളിൽ മഹ സിമന്റ് ഉൽപന്നങ്ങൾ വിപണിയിലുണ്ടെന്ന് പ്രസിഡന്റ് കെ. വിജയ് വർധൻ റാവു, പി.ജെ. മത്തായി എന്നിവർ പറഞ്ഞു. വൈസ് പ്രസിഡന്റ് ബി.എൻ. നവാസും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.