ഇന്നു മുതൽ നമ്മ മെട്രോ പർപ്ൾ ലൈനിൽ അധിക സർവിസ്
text_fieldsബംഗളൂരു: നമ്മ മെട്രോ പർപ്ൾ ലൈനിലെ തിരക്ക് കണക്കിലെടുത്ത് മെജസ്റ്റികിൽനിന്ന് അധിക സർവിസ് നടത്താൻ ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) തീരുമാനം. ശനിയാഴ്ച മുതൽ പുതുക്കിയ ഷെഡ്യൂൾ പ്രകാരമാവും സർവിസ് എന്ന് ബി.എം.ആർ.സി.എൽ അറിയിച്ചു. നിലവിൽ മെജസ്റ്റികിൽനിന്ന് ഒമ്പതു ട്രെയിനുകളാണ് സർവിസ് നടത്തുന്നത്.
ഇതിനുപകരം 15 ട്രെയിനുകൾ പർപ്ൾ ലൈനിൽ സർവിസ് നടത്തും. ഇവയിൽ 10 എണ്ണം പട്ടന്തൂരു അഗ്രഹാര (ഐ.ടി.പി.എൽ) വരെയും നാലെണ്ണം വൈറ്റ്ഫീൽഡ് വരെയും ഒരെണ്ണം ബൈയപ്പനഹള്ളി വരെയും സർവിസ് നടത്തും. മെജസ്റ്റികിൽനിന്ന് രാവിലെ 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10.00, 10.11,10.21, 10.39, 10.50, 11.00, 11.11, 11.22 എന്നീ സമയങ്ങളിലാണ് മെട്രോ ട്രെയിൻ പുറപ്പെടുക.
വിധാൻ സൗധ, എം.ജി റോഡ്, ബൈയപ്പനഹള്ളി, കെ.ആർ പുരം, വൈറ്റ്ഫീൽഡ് അടക്കമുള്ള തിരക്കേറിയ സ്റ്റേഷനുകൾ പർപ്ൾ ലൈനിലാണെന്നതിനാലാണ് ഈ അധിക സർവിസ് ഏർപ്പെടുത്തുന്നത്. ഇതിനു പുറമെ ഈ റൂട്ടിൽ രാവിലെ 10.25 വരെ ഓരോ മൂന്നു മിനിറ്റിലും പതിവു സർവിസുകളുമുണ്ടാകുമെന്ന് ബി.ആർ.ആർ.സി.എൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.