എയ്റേറ്റർ: ബംഗളൂരുവിൽ പരിശോധന തുടങ്ങി
text_fieldsബംഗളൂരു: കൂടുതൽ ജലമുപയോഗിക്കുന്ന കെട്ടിടങ്ങളിൽ എയ്റേറ്റർ (പൈപ്പുകളിലെ വെള്ളം ഒഴുകുന്ന അളവ് നിയന്ത്രിക്കുന്നത്) സ്ഥാപിക്കാത്തവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ബി.ഡബ്ല്യു.എസ്.എസ്.ബി ഉദ്യോഗസ്ഥർ. വെള്ളം പാഴാകുന്നത് തടയാൻ അപ്പാർട്മെന്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, മാളുകൾ, ഹോട്ടലുകൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ തുടങ്ങി കൂടുതൽ ജലമുപയോഗിക്കുന്ന സ്ഥാപനങ്ങൾ എയ്റേറ്റർ സ്ഥാപിക്കണമെന്ന് കഴിഞ്ഞ മാർച്ചിലാണ് ബി.ഡബ്ല്യു.എസ്.എസ്.ബി ഉത്തരവിറക്കിയത്. ഇതിനായി മാർച്ച് 31വരെ സമയം നൽകിയത് പിന്നീട് മേയ് 7 വരെ നീട്ടിയിരുന്നു. ഇത്തരം സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധിച്ച് എയ്റേറ്റർ സ്ഥാപിക്കാത്തവർക്ക് പിഴ ചുമത്തും. പിഴ ചുമത്തുകയെന്നതല്ല, ജലസംരക്ഷണമാണ് പ്രധാന ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടുത്ത ജലക്ഷാമത്തെ തുടർന്നാണ് ജലവിതരണ ബോർഡ് എയ്റേറ്റർ നിർബന്ധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.