എയ്റോ ഇന്ത്യ: മാംസ വിൽപന നിരോധിച്ചു
text_fieldsബംഗളൂരു: എയ്റോ ഇന്ത്യ വ്യോമ പ്രദർശനത്തിന്റെ ഭാഗമായുള്ള പരിശീലനപ്പറക്കൽ അടക്കമുള്ളവ നടക്കുന്നതിനാൽ യെലഹങ്ക വ്യോമസേന വിമാനത്താവളത്തിന്റെ 13 കിലോമീറ്റർ പരിധിയിൽ ജനുവരി 23 മുതൽ ഫെബ്രുവരി 17 വരെ മത്സ്യ, മാംസ വിൽപന നിരോധിച്ചതായി ബി.ബി.എം.പി അറിയിച്ചു. മത്സ്യ-മാംസ വിൽപനശാലകൾ, നോൺവെജ് ഹോട്ടലുകൾ എന്നിവ ഈ കാലയളവിൽ നിശ്ചിത പരിധിയിൽ പ്രവർത്തിക്കുന്നത് വിലക്കി. ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയ്റോ ഇന്ത്യ പ്രദർശനം അരങ്ങേറുക.
മത്സ്യ-മാംസ അവശിഷ്ടങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും പ്രദേശത്ത് പരുന്തുപോലെയുള്ള പക്ഷികളെ ആകർഷിക്കുമെന്നതിനാൽ എയ്റോ ഇന്ത്യയുടെ ഭാഗമായുള്ള പരിശീലനത്തിനും പ്രദർശന പറക്കലിനും ഇവ ഭീഷണിയാകുമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയത്. അതോടൊപ്പം 10 കിലോമീറ്റർ പരിധിയിൽ നിർമാണ പ്രവൃത്തികൾക്കായി ക്രെയിൻ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ ബി.ബി.എം.പി നിയമം, ഇന്ത്യൻ എയർക്രാഫ്റ്റ് നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ബി.ബി.എം.പി മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.