എ.ഐ.എ.ഡി.എം.കെ ഒരു സീറ്റിൽ മത്സരിക്കും
text_fieldsബംഗളൂരു: തമിഴ്നാട്ടിൽ ബി.ജെ.പിയുടെ സഖ്യ കക്ഷിയായ എ.ഐ.എ.ഡി.എം.കെ കർണാടക തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മത്സരിക്കും. ബംഗളൂരു നഗരത്തിലെ തമിഴ് ഭൂരിപക്ഷ മേഖലയായ പുലികേശി നഗർ മണ്ഡലത്തിൽ ഡി. അമ്പരശനെയാണ് എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയാക്കിയത്. മുഴുവൻ സീറ്റിലും ബി.ജെ.പിയെ പിന്തുണക്കാനുള്ള തീരുമാനം പിൻവലിച്ചാണ് അവസാന നിമിഷം പുലികേശി നഗറിൽ എ.ഐ.എ.ഡി.എം.കെ മത്സരിക്കുന്നത്. ബി.ജെ.പി- എ.ഐ.എ.ഡി.എം.കെ സഖ്യം തമിഴ്നാട്ടിലാണെന്നും കർണാടകയിലില്ലെന്നും ബി.ജെ.പി പ്രതികരിച്ചു. കോൺഗ്രസിന്റെ എ.സി. ശ്രീനിവാസ, ബി.ജെ.പിയുടെ മുരളി എന്നിവർക്കൊപ്പം കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി എന്നിവരാണ് പ്രധാന സ്ഥാനാർഥികൾ. കോൺഗ്രസ് റെക്കോഡ് ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് പുലികേശിനഗർ. കെ.ജി ഹള്ളി, ഡി.ജെ ഹള്ളി കലാപങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെത്തുടർന്ന് ശ്രീനിവാസ മൂർത്തിക്ക് ഇത്തവണ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.