ഹജ്ജ് തീർഥാടകർക്ക് ആശ്വാസമായി എ.ഐ.കെ.എം.സി.സി പ്രവർത്തകർ
text_fieldsബംഗളൂരു: പരിശുദ്ധ ഹജ്ജ് കർമം നിർവഹിച്ച് നാട്ടിലേക്ക് വരുന്ന ഹാജിമാരെ ബംഗളൂരു എ.ഐ.കെ.എം.സി.സി സ്വീകരിച്ചു. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ, ഝാർഖണ്ഡ്, ഗോവ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 10,403 ഹാജിമാരാണ് 38 വിമാനങ്ങളിലായി തീർഥാടനം കഴിഞ്ഞ് കെംപെ ഗൗഡ വിമാനത്താവളത്തിൽ ഇറങ്ങിയത്.
കാർഗോ സെക്ഷനിൽ കൂട്ടിയിടുന്ന ലഗേജിൽ നിന്ന് അവരവരുടെ ലഗേജുകൾ തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്ന ഹാജിമാർക്ക് ചെക്ക് ഇൻ കഴിഞ്ഞ് എത്തുമ്പോഴേക്കും അവരുടെ ലഗേജ് ട്രോളിയിൽ കയറ്റി കാത്തുനിൽക്കുന്ന കുടുംബത്തിലേക്ക് എത്തിച്ചു നൽകിയും മറ്റു സഹായ സഹകരണങ്ങൾ ചെയ്തും മുഴുസമയവും ബംഗളൂരു എ.ഐ.കെ.എം.സി.സി ഹജ്ജ് വളന്റിയർമാർ സജീവമായി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരിയുടെ നേതൃത്വത്തിൽ ഹാജിബ, ട്രോമ കെയർ ചെയർമാൻ ടി.സി. മുനീർ, മുഹമ്മദ് മാരത്തഹള്ളി, സുബൈർ, അബ്ദുൽ റഹ്മാൻ, അഹമ്മദ്, റഹീം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.