എ.ഐ.കെ.എം.സി.സി ഹെബ്ബാൾ-യെലഹങ്ക ഏരിയ യോഗം
text_fieldsബംഗളൂരു: എ.ഐ.കെ.എം.സി.സി ബംഗളൂരു ഹെബ്ബാൾ -യലഹങ്ക ഏരിയ ജനറൽ ബോഡി യോഗം ഹിദായത്തുസ്സ്വിബിയാൻ മദ്റസ ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ പ്രസിഡന്റ് അഷ്ഫാഖ് അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. അംഗത്വ കാർഡ് വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹി വി.കെ. നാസർ ഹാജി കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി. റഷീദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ട്രോമ കെയർ ചെയർമാൻ ടി.സി. മുനീർ, അയ്യൂബ് അഹ്സനി, എം.സി.കെ മെരുവമ്പായി എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറി റഷീദ് സ്വാഗതവും അനീസ് മുഹമ്മദ് ചൊക്ലി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: റഷീദ് യലഹങ്ക (പ്രസി), അനീസ് മുഹമ്മദ് ചൊക്ലി (ജന. സെക്ര), അഫ്സൽ മുഹമ്മദ് (ട്രഷ). രക്ഷാധികാരികൾ: മുനീർ ഹെബ്ബാൾ, നസീർ റോയൽ മാർട്ട്, അഷ്ഫാഖ് ബിഗ്മാർക്കറ്റ്. വൈസ് പ്രസിഡന്റുമാർ: അയ്യൂബ് അഹ്സനി, സിയാദ് അമ്മൂസ്, ജാബിർ ലോയൽ സിറ്റി. ജോയന്റ് സെക്രട്ടറിമാർ: അൻവർ ലോയൽ സിറ്റി, അസ്ലം തമഖ്, ഫാസിൽ. പാലിയേറ്റിവ് കോഓഡിനേറ്റർ: ഷമ്മാസ് പി.കെ, ട്രോമ കെയർ കോഓഡിനേറ്റർ: ഇബ്രാഹിം കുട്ടി പി.എം, നിർവാഹക സമിതി അംഗങ്ങൾ: ഹാഷിർ, മുസ്തഫ, നൗഫൽ ഫോക്കസ്, ജിഷാദ്, സതീഷ്, റഹൂഫ് എ.കെ, കുഞ്ഞമ്മദ്, സഹീർ ലുലു, ഫാഹിദ് സി.കെ, സലീം റോയൽ മാർട്ട്, മൊയ്ദു ആരിഫ് അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.