കലാശിപാളയത്തെ എ.ഐ.കെ.എം.സി.സി നോമ്പുതുറ 13ാം വർഷത്തിലേക്ക്
text_fieldsബംഗളൂരു: ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാശിപാളയം സിറ്റി മാര്‍ക്കറ്റിലെ പഴയ ഓഫിസ് കെട്ടിടത്തില്‍ നടത്തിവരുന്ന സമൂഹ നോമ്പുതുറ 12 വര്‍ഷം പൂര്‍ത്തിയാവുന്നു. നഗരത്തിലെത്തുന്ന ചെറുകിട വ്യാപാരികളുടെയും യാത്രക്കാരുടെയും രോഗികളുടെയും പ്രധാന ആശ്രയകേന്ദ്രമായിരുന്നു ഈ ഓഫിസ്.
നൂറുകണക്കിന് രോഗികളും യാത്രക്കാരും ദിനേന ഓഫിസിനെയും അവിടത്തെ സേവനങ്ങളെയും ആശ്രയിക്കാറുണ്ടായിരുന്നു. എ.ഐ.കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ 2019 മുതല്‍ ജയനഗറിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും നോമ്പുതുറ മുടക്കമില്ലാതെ തുടരുകയാണ്.
നോമ്പുകാലത്ത് നഗരത്തിലെത്തുന്ന വിശ്വാസികളായ യാത്രക്കാര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയ ആശ്വാസമാണിത്. മഗ്രിബ് ബാങ്കിന് അരമണിക്കൂര്‍ മുന്നേ ഒരുക്കം തുടങ്ങും. ചുമതലയിലുള്ളവര്‍ ഭക്ഷണവും പാനീയവും പഴവര്‍ഗങ്ങളും തയാറാക്കും. എല്ലാ ദിവസവും 150തിലേറെ പേര് ഇവിടെ നോമ്പ് തുറക്കെത്തുന്നു. സൗഹൃദം പുതുക്കി മഗ് രിബ് നമസ്കാരവും നിർവഹിച്ചാണ് പിരിയുന്നത്. കലാശിപാളയം ഏരിയ കമ്മിറ്റി നേതൃത്വം നല്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.