എ.ഐ.കെ.എം.സി.സി താനറി റോഡ് ഏരിയ ഗ്രാൻഡ് ഇഫ്താർ സംഗമം
text_fieldsഎ.ഐ.കെ.എം.സി.സി താനറി റോഡ് ഏരിയ ഗ്രാൻഡ് ഇഫ്താർ സംഗമം കർണാടക
മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹജ്ജ് മന്ത്രി റഹീം ഖാൻ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ബാംഗ്ലൂർ എ.ഐ.കെ.എം.സി.സി താനറി റോഡ് ഏരിയ ഗ്രാൻഡ് ഇഫ്താർ സംഗമം സി.എം.എ ഗ്രാൻഡ് കൺവെൻഷൻ ഹാളിൽ സംഘടിപ്പിച്ചു. കർണാടക ഭവന മന്ത്രി ബി.ഇസഡ്. സമീർ അഹ്മദ് ഖാൻ സ്പോൺസർ ചെയ്ത കെ.എം.സി.സി വനിത വളന്റിയർമാക്കുള്ള ഉംറ തീർഥാടന നറുക്കെടുപ്പും ഇഫ്താർ മീറ്റ് ഉദ്ഘാടനവും കർണാടക മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹജ്ജ് മന്ത്രി റഹീം ഖാൻ നിർവഹിച്ചു.
ഇരുനൂറോളം വരുന്ന വനിത വളന്റിയർമാരിൽ നിന്ന് 19 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തുടർന്ന് എ.ഐ.കെ.എം.സി.സി- എസ്.ടി.സി.സി.എച്ച് സമൂഹ വിവാഹം സീസൺ -7 വളന്റിയർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. ഡോ. എം.എ. അമീറലി സ്വാഗതം പറഞ്ഞു. അബു ശമ്മാസ് റമദാൻ പ്രഭാഷണം നടത്തി. റഹീം ചാവശ്ശേരി, അഷ്റഫ് കമ്മനഹള്ളി, നാസർ നീലസാന്ദ്ര, അബ്ദുല്ല മാവള്ളി, സിദ്ദീഖ് തങ്ങൾ, മുസ്തഫ ടാനറി റോഡ്, ഹംസ തങ്ങൾ, മഹ്ബൂബ് ബെയ്ഗ്, റബീഹ് തങ്ങൾ, പി.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.