എയ്മ വോയ്സ് കർണാടക 2024: ഫൈനൽ വിജയികളെ തെരഞ്ഞെടുത്തു
text_fieldsബംഗളൂരു: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ ആഭിമുഖ്യത്തിൽ നടത്തിയ എയ്മ വോയ്സ് കർണാടക-2024 സീസൺ അഞ്ചിന്റെ അവസാനപാദ മത്സരം ബാംഗ്ലൂർ ഗാർഡൻ സിറ്റി കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ടീൻസ്, സീനിയർ, സൂപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായിരുന്നു മത്സരം. രമേശ് ചന്ദ്ര, അജയ് വാര്യർ, സജിത്ത് നമ്പ്യാർ എന്നിവർ വിധികർത്താക്കളായി. ടീൻസ് വിഭാഗത്തിൽ ശ്രീയ സൊജീഷ്, എം.എം. സ്വേത, ജീന മറിയം അരുൺ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ എൻ.കെ. നീരജ് ഒന്നാമതെത്തി. സൂപ്പർ സീനിയർ വിഭാഗത്തിൽ അരുൺ ടോം ഒന്നും ടി.കെ. സുജിത്ത്, പി.വി. ശ്രീജയ എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സമ്മാനവിതരണം ഗോകുലം ഗോപാലൻ നിർവഹിച്ചു. നിർധന വിദ്യാർഥികൾക്ക് നൽകുന്ന സാമ്പത്തിക സഹായം ചടങ്ങിൽ അർഹരായ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകൾക്ക് കൈമാറി.എയ്മ സംസ്ഥാന പ്രസിഡന്റ് ലിങ്കൺ വാസുദേവൻ അധ്യക്ഷത വഹിച്ചു. ഡി.കെ. മോഹൻ, ബിനു ദിവാകരൻ, കെ.അർ. മനോജ്, ലതാ നമ്പൂതിരി, സി.പി രാധാകൃഷ്ണൻ, അഡ്വ. സത്യൻ പുത്തൂർ, രാജൻ ജേക്കബ്, അർജുൻ, പി.എൻ. ശ്രീകുമാർ, നന്ദകുമാർ, സന്ധ്യ അനിൽ എന്നിവർ സംസാരിച്ചു. ബിനു വി.അർ, സതീഷ് നായർ, ഡോ. ബി.കെ. നകുൽ, രമേശ് കൃഷ്ണൻ, സജീവ് കുമാർ, സോണി, നീനു പങ്കജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.