അന്തരീക്ഷവായു ശുദ്ധീകരണം: 116 കോടിയുടെ കേന്ദ്രസഹായം
text_fieldsബംഗളൂരു: അന്തരീക്ഷവായുവിന്റെ ഗുണനിലവാരം വർധിപ്പിക്കാനുള്ള പദ്ധതികൾക്ക് കേന്ദ്രസർക്കാർ 116 കോടി രൂപ അനുവദിച്ചു. ദേശീയ ക്ലീൻ എയർ പ്രോജക്ടിന്റെ ഭാഗമായാണിത്. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് എട്ടിന പദ്ധതികൾ നഗരവികസന വകുപ്പ് ആസൂത്രണംചെയ്ത് അംഗീകാരത്തിനായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
വായുമലിനീകരണമുണ്ടാകാത്ത വൈദ്യുതി ബസുകൾ വാങ്ങാൻ ബി.എം.ടി.സി.ക്ക് തുക ലഭിക്കും. നഗരത്തിലെ കവലകൾ ഹരിതവത്കരിക്കാനും നടപ്പാതകൾ നിർമിക്കാനും വൃക്ഷത്തൈ നഴ്സറികൾ തയാറാക്കാനും പാർക്കുകൾ നിർമിക്കാനും തുക വിനിയോഗിക്കും. വായുഗുണനിലവാരം വർധിപ്പിക്കാൻ നേരത്തേ കേന്ദ്രസർക്കാർ 149 കോടി രൂപ അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.