ഓൾ ഇന്ത്യ കെ.എം.സി.സി കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsഓൾ ഇന്ത്യ കെ.എം.സി.സി സംഘടിപ്പിച്ച കുടുംബസംഗമം ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ജയനഗറിലെ ശിഹാബ് തങ്ങൾ സെന്ററിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ യൂനിയൻ വുമൻസ് ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ മുഖ്യാതിഥിയായി.
കണ്ണൂർ കോർപറേഷൻ വെൽഫെയർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. നാസർ നീലസാന്ദ്ര അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി, അഷ്റഫ് കമ്മനള്ളി, ട്രോമ കെയർ ചെയർമാൻ മുനീർ ടി.സി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.