മുസ്ലിം സംവരണം ഒഴിവാക്കിയതിനെ പിന്തുണച്ച് അമിത് ഷാ
text_fieldsബംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ബി.ജെ.പി അനുകൂലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബാഗൽകോട്ടിൽ ബി.ജെ.പി പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസ് അധികാരത്തിൽ വന്നാൽ സംവരണം പുനഃസ്ഥാപിക്കുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. മതാടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കാതെ ബി.ജെ.പി സർക്കാർ മുസ്ലിം സംവരണം എടുത്തുകളഞ്ഞെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിം സംവരണം ഒഴിവാക്കി പട്ടിക ജാതി, പട്ടിക വർഗം, വൊക്കലിഗ, ലിംഗായത്ത് എന്നിവർക്കാണ് സംവരണം വർധിപ്പിച്ചത്. അധികാരത്തിൽ വന്നാൽ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞത്. ആരുടെ സംവരണം ഒഴിവാക്കിയാണ് മുസ്ലിം സംവരണം പുനഃസ്ഥാപിക്കുക എന്ന് കാണാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
ഒ.ബി.സി കാറ്റഗറിയിലെ 2 ബി വിഭാഗത്തിലെ നാല് ശതമാനം മുസ്ലിം സംവരണം ഒഴിവാക്കിയ തീരുമാനം ഇതുസംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ വാദം പൂർത്തിയാകുന്നതുവരെ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.