അനന്ത് കുമാർ ഹെഗ്ഡെ എം.പിയെ അറസ്റ്റ് ചെയ്യണം -ദലിത് സംഘടനകൾ
text_fieldsമംഗളൂരു: ദേശവിരുദ്ധ പ്രസ്താവന നടത്തിയ ഉത്തര കന്നട എം.പിയും ബി.ജെ.പി നേതാവുമായ അനന്ത്കുമാർ ഹെഗ്ഡെയെ അറസ്റ്റ് ചെയ്യണമെന്ന് ദലിത് സംഘടനകളുടെ
കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാഷ്ട്രത്തിന്റെ ഭരണഘടന ഹിന്ദുമത താൽപര്യങ്ങൾക്കനുസരിച്ച് മാറ്റാൻ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 400 സീറ്റുകളിൽ വിജയിക്കേണ്ടതുണ്ടെന്നായിരുന്നു അനന്ത് കുമാർ ഹെഗ്ഡെ തന്റെ മണ്ഡലത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. അനന്ത്കുമാർ പറഞ്ഞത് മണ്ടത്തമാവാമെങ്കിലും എം.പിയാണെന്നത് ഗൗരവമായി കാണണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
വാർത്തസമ്മേളനത്തിൽ കൺവീനർ എം.ദേവദാസ്, ദിനേശ് മുളൂർ, സുന്ദർ മേര എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.