അർജുനോട് അനീതി തുടർന്നാൽ ഷിരൂരിലേക്ക് ലോറി മാർച്ച്
text_fieldsമംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ ദേശീയ പാതയിൽ മണ്ണിടിച്ചിലുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ഊർജിതമാക്കാത്ത സംസ്ഥാന സർക്കാറിനും ജില്ല ചുമതലയുള്ള മന്ത്രിക്കുമെതിരെ ലോറി അസോസിയേഷൻ രംഗത്ത്.
‘മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ് അർജുൻ. ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. ഉത്തര കന്നട ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദർശിച്ച് പരിശോധന പോലും നടത്തിയിട്ടില്ല- കർണാടക ലോറി അസോസിയേഷൻ പ്രസിഡന്റ് ഷണ്‍മുഖപ്പ പറഞ്ഞു. സംസ്ഥാന സർക്കാർ ലോറി ഡ്രൈവർമാരോട് കടുത്ത അവഗണനയാണ് കാട്ടുന്നത്.
മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് പോകാൻ തങ്ങളെയും അനുവദിക്കുന്നില്ല. മണ്ണിടിഞ്ഞുവീണ് മന്ത്രിമാരോ അവരെ പിന്തുണക്കുന്നവരോ ചെളിയില്‍ കുടുങ്ങിയിരുന്നെങ്കിലോ? അർജുൻ എന്ന ലോറി ഡ്രൈവറെ സംസ്ഥാന സർക്കാർ ഉടൻ സംരക്ഷിക്കണം. തിങ്കളാഴ്ച ഉച്ചക്ക് 12നകം ലോറി കണ്ടെത്തി നീക്കണമെന്നും അല്ലാത്തപക്ഷം സംസ്ഥാനത്തെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തിച്ച് നിർത്തിയിടുമെന്ന് ഷണ്‍മുഖപ്പ വ്യക്തമാക്കി.
അഞ്ചു ലക്ഷം വീതം സഹായം
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിറൂർ അങ്കോല ദേശീയ പാതയിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ വീതം സഹായം നൽകും. 10 പേരെയാണ് കാണാതായത്. ഏഴ് മൃതദേഹങ്ങൾ ഇതിനകം പുറത്തെടുത്തു. കർണാട സർക്കാർ നിയന്ത്രണത്തിലുള്ള 40 എസ്.ഡി.ആർ.എഫ് സേനയും ദേശീയ ദുരന്തനിവാരണ സേനയിലെ 24 അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരാണെന്നും 44 നാവിക സൈനികരും രംഗത്തുണ്ടെന്നും ദുരന്ത സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.