സഹനത്തിന്റെ ചെറിയ പെരുന്നാൾ ആഘോഷം ഇന്ന്
text_fieldsബംഗളൂരു: മലയാളികൾക്ക് ഇരട്ട സന്തോഷവുമായി കർണാടകയിൽ സഹനത്തിന്റെ ചെറിയ പെരുന്നാൾ ആഘോഷം. കേരളത്തിൽ വ്യാഴാഴ്ച സന്ധ്യക്ക് ചന്ദ്രപിറ കാണാത്തതിനാൽ നോമ്പ് 30 പൂർത്തിയാക്കി ശനിയാഴ്ച ചെറിയ പെരുന്നാൾ ഉറപ്പിച്ചിരുന്നു.
എന്നാൽ, കേരളത്തിലേതിൽനിന്ന് ഒരു ദിവസം വൈകി റമദാൻ വ്രതം ആരംഭിച്ച കർണാടകയിൽ ശനിയാഴ്ചയാണ് നോമ്പ് 30 പൂർത്തിയാവേണ്ടത്. വെള്ളിയാഴ്ച സന്ധ്യയോടെ ചന്ദ്രപിറവി ദൃശ്യമായതോടെ പണ്ഡിതർ ശനിയാഴ്ച പെരുന്നാളുറപ്പിക്കുകയായിരുന്നു. ഡൽഹി, മുംബൈ അടക്കമുള്ള മറ്റു നഗരങ്ങളിലും ശനിയാഴ്ച പെരുന്നാൾ ഉറപ്പിച്ചു. നാട്ടിലും പ്രവാസ നാട്ടിലും ഒരേ ദിവസം പെരുന്നാളായത് മലയാളികളുടെ ആഹ്ലാദം ഇരട്ടിപ്പിക്കുന്നതായി. ബംഗളൂരു നഗരത്തിൽ വിവിധ സംഘടനകളുടെയും മസ്ജിദ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പെരുന്നാൾ നമസ്കാരം ഒരുക്കിയിട്ടുണ്ട്.
ഇന്നലെ റമദാനിലെ അവസാന വെള്ളിയാഴ്ചയായതിനാൽ പള്ളികളിൽ തിരക്കേറെയായിരുന്നു. മിക്ക പള്ളികളിലും ആളുകൾ തിങ്ങിനിറഞ്ഞതോടെ വരാന്തകളിലും മുറ്റങ്ങളിലും സൗകര്യമൊരുക്കിയാണ് പലരും പ്രാർഥന നിർവഹിച്ചത്. പുണ്യമാസം വിടപറയുന്നതിന്റെ വേദനയോടൊപ്പം ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ സന്തോഷവും വിശ്വാസികളിൽ നിറയുന്നു.
പെരുന്നാൾ നമസ്കാരം
- ആർ.സി പുരം ഖുവ്വത്തുൽ ഇസ്ലാം മസ്ജിദ്-നേതൃത്വം ഹുസ്സൈനാർ ഫൈസി -8.00
- ബി.ടി.എം തഖ്വ ഇസ്ലാമിക് സ്റ്റഡി സെന്റർ-ഇസ്മായിൽ സൈനി -8.30
- മർകസുൽ ഹുദാ അൾസൂർ-ഹബീബ് നൂറാനി -8.30
- മസ്ജിദ് ഖൈർ പീനിയ-ബഷീർ സഅദി -9.00
- ബദ്രിയ്യ മസ്ജിദ് ഗുട്ട ഹള്ളി-ഹാരിസ് മദനി -8.00
- വിവേക് ഹഗർ ഹനഫി മസ്ജിദ്-അശ്റഫ് സഖാഫി -9.00
- ഉമറുൽ ഫാറൂഖ് മസ്ജിദ് മാരുതി നഗർ-ഇബ്രാഹിം സഖാഫി പയോട്ട -9.00
- കോറമംഗല കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി-സത്താർ മൗലവി -8.00
- മർകസ് മസ്ജിദ് ലക്ഷ്മി ലേഔട്ട്-ശംസുദ്ദീൻ അസ്ഹരി -7.00
- രണ്ടാം സെഷൻ-ഹനീഫ സഅദി -9.00
- മർകസ് മസ്ജിദ് സാറാ പാളയ-ഇയാസ് ഖാദിരി -8.00
- നൂറുൽ ഹിദായ സുന്നി മദ്റസ ഹാൾ എച്ച്.എസ്.ആർ ലേഔട്ട്-മജീദ് മുസ്ലിയാർ -8.45
- മസ്ജിദുൽ ഹുദ യാറബ്ബ് നഗർ-അബ്ദുസമദ് അഹ്സനി താനൂർ -9.00
- മസ്ജിദുന്നൂർ ശിവാജി നഗർ-അനസ് സിദ്ദീഖി -9.00
- ബ്രോഡ്വേ റഹ്മാനിയ്യ മസ്ജിദ്-ശിഹാബ് സഖാഫി -9.00
- ബിലാൽ മസ്ജിദ് എം.ആർ പാളയ-ഗഫൂർ സഖാഫി -9.00
- വിസ്ഡം മസ്ജിദ് മെജസ്റ്റിക്ക്-ശാഫി സഅദി -8.30
- കെ.ആർ പുരം നുസ്രത്തുൽ ഇസ്ലാം മസ്ജിദ്-അബ്ബാസ് നിസാമി -8.00
- നൂറുൽ അഖ്സാ മസ്ജിദ് എം.എസ് പാളയ-ഫളലു ഹസനി -9.00
- ദാറുൽ മആഫിയ്യ സുന്നി മദ്റസ കമ്മിറ്റി കാഡുഗൊടി മസ്ജിദ് ഉമർ-മുഹമ്മദ് സുഹൈൽ മുസ്ലിയാർ -8.00
- ഇലക്ട്രോണിക് സിറ്റി ശിക്കാരിപാളയ സിറാജ് ജുമാ മസ്ജിദ്-താജുദ്ദീൻ ഫാളിലി -8.00
- മല്ലേശ്വരം ശാഫി മസ്ജിദ്-സിറാജ് സഖാഫി -8.30
- ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഈദ്ഗാഹ്-ബാംബൂ ബസാർ മദ്റസ ഇ നിസ്വാൻ -നിസാർ സ്വലാഹി- 7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.