വാർഷിക പൊതുയോഗം ഇന്ന്
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് വിവിധ കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഞായറാഴ്ച നടക്കും. ഹോരമാവ് കരയോഗത്തിനു കീഴിലെ യോഗം വൈകീട്ട് നാലിന് ഗ്രേസ് പാർട്ടി ഹാളിൽ പ്രസിഡന്റ് മധു ഡി. നായരുടെ അധ്യക്ഷതയിൽ ചേരും. ബിദരഹള്ളി കരയോഗത്തിനു കീഴിലെ പരിപാടി വൈകീട്ട് 3.30ന് ഈസ്റ്റ് പോയന്റ് ഹോസ്പിറ്റലിന് എതിർവശത്തുള്ള ന്യൂ ഉഡുപ്പി ഗാർഡൻ ഹാളിൽ പ്രസിഡന്റ് ആർ. സുഭദ്ര ദേവിയുടെ അധ്യക്ഷതയിൽ ചേരും. ബൊമ്മനഹള്ളി കരയോഗത്തിനു കീഴിൽ രാവിലെ 10ന് കൊടിച്ചിക്കനഹള്ളി മഹാവീർ മാർവെൽ അപ്പാർട്മെന്റ് ക്ലബിൽ പ്രസിഡന്റ് സോമശേഖർ ഹരിദാസിന്റെ അധ്യക്ഷതയിൽ ചേരും.
തിപ്പസാന്ദ്ര സി.വി രാമൻ നഗർ കരയോഗത്തിനു കീഴിൽ ഉച്ചക്ക് രണ്ടിന് കെ.ആർ പുരം മെട്രോ സ്റ്റേഷന് എതിർവശത്തുള്ള ഹോട്ടലിൽ പ്രസിഡന്റ് കെ. രാജന്റെ അധ്യക്ഷതയിൽ ചേരും. വിജയനഗർ കരയോഗത്തിന്റെ പരിപാടി രാവിലെ 10ന് വിജയനഗർ മെട്രോ സ്റ്റേഷന് സമീപമുള്ള നിസർഗയിൽ പ്രസിഡന്റ് ബി. ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേരും. ഹലസുരു കരയോഗത്തിന്റെ യോഗം രാവിലെ 9.30ന് ഇന്ദിരാനഗർ ഇ.സി.എ ക്ലബ് ഹാളിൽ പ്രസിഡന്റ് പി. വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേരും. ബനശങ്കരി കരയോഗത്തിന്റെ പരിപാടി രാവിലെ 10.30ന് ഐ.എസ്.ആർ ലേഔട്ട് ഓഫിസിൽ പ്രസിഡന്റ് എം.കെ.എസ് നായരുടെ അധ്യക്ഷതയിൽ ചേരും. രാജാജി നഗർ കരയോഗത്തിന്റെ പരിപാടി രാവിലെ 10.30ന് കരയോഗം ഓഫിസിൽ പ്രസിഡന്റ് എ. ദാമോദറിന്റെ അധ്യക്ഷതയിൽ ചേരും.
കെ.ജി.എഫ് കരയോഗത്തിനു കീഴിലെ യോഗം രാവിലെ 10ന് വെങ്കിടേശ്വര പെരുമാൾ ടെമ്പ്ൾ ഹാളിൽ പ്രസിഡന്റ് എസ്. സുകുമാരൻ നമ്പ്യാരുടെ അധ്യക്ഷതയിൽ ആരംഭിക്കും. സുള്ള്യ കരയോഗത്തിനു കീഴിലെ പരിപാടി രാവിലെ 10.30ന് കരയോഗം ഓഫിസിൽ പ്രസിഡന്റ് എം.ആർ. ഭാസ്കരൻ നായരുടെ അധ്യക്ഷതയിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.