ഇസ്രായേൽ വിരുദ്ധ റാലി നടത്തിയവർക്കെതിരെ കേസെടുത്ത് മംഗളൂരു പൊലീസ്
text_fieldsമംഗളൂരു: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് സി.പി.ഐ, സി.പി.എം പ്രവർത്തകരും സമാന മനസ്കരും നടത്തിയ റാലിക്കെതിരെ പൊലീസ് കേസെടുത്തു.
ഈ മാസം നാലിനാണ് മംഗളൂരു ക്ലോക്ക് ടവർ കേന്ദ്രീകരിച്ച് റാലി നടത്തിയിരുന്നത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുനീർ കാട്ടിപ്പള്ള, സുനിൽകുമാർ ബജാൽ, നാഗേഷ് കൊട്ട്യൻ, വസന്ത ആചാരി, യാദവ് ഷെട്ടി, സുകുമാർ റാവു, ഇംതിയാസ്, സന്തോഷ് ബജാൽ, യോഗേഷ് ജെപ്പിനമൊഗറു, ഹയവന്ദന റാവു, സീതാരാമ ബെരിഞ്ചെ എന്നിവർക്കെതിരെയാണ് കേസെടുത്തത്. റാലി നടത്താൻ മംഗളൂരു ഡെപ്യൂട്ടി പൊലീസ് കമീഷണർ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സി.പി.എം നേതാവ് വസന്ത ആചാരി പറഞ്ഞു. മൈക്ക് പെർമിഷൻ തന്നില്ല. മൈക്രോഫോൺ പോലും ഉപയോഗിക്കാതെയാണ് റാലി നടത്തിയത്. എ.എസ്.ഐ കെ. പ്രവീണിന്റെ പരാതിയിലാണ് ദക്ഷിണ മംഗളൂരു പൊലീസ് കേസെടുത്തത്.
നിയമവിരുദ്ധമായി സംഘം ചേർന്നെന്ന കുറ്റം ചുമത്തിയാണ് കേസെന്ന് ആചാരി പറഞ്ഞു. ഇസ്രായേൽ ഭീകരതക്കെതിരെ ശബ്ദിക്കുന്നവരോട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ പൊലീസ് ഈ രീതിയിൽ പെരുമാറിയത് പ്രതിഷേധാർഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.