Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആ​പ് ലോ​ഞ്ചും ഹാ​പ്പി...

ആ​പ് ലോ​ഞ്ചും ഹാ​പ്പി പാ​ര​ന്റി​ങ് ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
V.K. Abdul Naseer Haji launching the app
cancel
camera_alt

വി.​കെ. അ​ബ്ദു​ൽ ന​സീ​ർ ഹാ​ജി ആ​പ് ലോ​ഞ്ച് ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: യ​ശ്വ​ന്ത​പു​രം മാ​രി​ബ് ചാ​രി​റ്റ​ബി​ൾ എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ മ​ദ്റ​സ​ത്തു​ൽ ബ​ദ്‌​രി​യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം, ഹാ​ജ​ർ മു​ത​ലാ​യ​വ ര​ക്ഷി​താ​ക്ക​ൾ​ക്ക് ത​ത്സ​മ​യം വീ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ചും ഹാ​പ്പി പാ​ര​ന്റി​ങ് ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ ഹാ​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​ബ്ദു​ൽ നാ​സി​ർ ഹാ​ജി ആ​പ്പ് ലോ​ഞ്ചി​ങ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ആ​പ്ലി​ക്കേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന രീ​തി പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ അ​ബ്ദു​ൽ സ​മ​ദ് വാ​ഫി വി​ശ​ദീ​ക​രി​ച്ചു. ‘ഹാ​പ്പി പാ​ര​ന്റി​ങ്’ എ​ന്ന വി​ഷ​യ​ത്തി​ൽ ആ​സി​ഫ് വാ​ഫി റി​പ്പ​ൺ ക്ലാ​സെ​ടു​ത്തു . ഫൈ​സ​ൽ ത​ല​ശ്ശേ​രി, ഫാ​സി​ൽ ടോ​പ് ടെ​ൻ, റി​യാ​സ് ക്വാ​ളി​റ്റി, മ​ഹ്മൂ​ദ് വി.​കെ, സ​ജീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mobile App LaunchedParenting Class
News Summary - App Launch and Parenting Class
Next Story