നോർക്ക കാർഡിനുള്ള അപേക്ഷകൾ കൈമാറി
text_fieldsകർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക അപേക്ഷകൾ ഭാരവാഹികൾ നോർക്ക
ഓഫിസർക്ക് കൈമാറുന്നു
ബംഗളൂരു: വൈറ്റ് ഫീൽഡ് പ്രവാസി മലയാളി അസോസിയേഷൻ, കർണാടക മലയാളി കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക അപേക്ഷകൾ കൈമാറി. വൈറ്റ് ഫീൽഡ് പ്രവാസി മലയാളി അസോ. പ്രസിഡന്റ് വി. രമേഷ് കുമാർ, ജനറൽ സെക്രട്ടറി പി. രാഗേഷ് എന്നിവർ മൂന്നാം ഘട്ട അപേക്ഷകൾ നോർക്ക ഓഫിസിൽ സമർപ്പിച്ചു.
2016ൽ പ്രവർത്തനമാരംഭിച്ച സംഘടനയിൽ 400ഓളം കുടുംബങ്ങൾ അംഗങ്ങളാണുള്ളത്. കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഇൻഷുറൻസ്, തിരിച്ചറിയൽ കാർഡിനുള്ള ഏഴാംഘട്ട അപേക്ഷകൾ സംസ്ഥാന പ്രസിഡന്റ് സുനിൽ തോമാസ് മണ്ണിൽ, കെ.എം.സി ദാസറ ഹള്ളി മണ്ഡലം കമ്മിറ്റി ജനൽ സെക്രട്ടറി ദീപക് എം. നായർ, വനിത കൺവീനർ ത്രേസ്യാമ്മ എന്നിവർ ചേർന്ന് നോർക്ക ഓഫിസിൽ സമർപ്പിച്ചു.
വൈറ്റ് ഫീൽഡ് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക അപേക്ഷകൾ ഭാരവാഹികൾ നോർക്ക ഓഫിസർ റീസ രഞ്ജിത്തിന് കൈമാറുന്നു
18 മുതൽ 70 വരെ വയസ്സുള്ള പ്രവാസി മലയാളികൾക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെയുമാണ് പരിരക്ഷ ലഭിക്കുന്നത്. പ്രവാസി മലയാളികൾക്ക് നേരിട്ടോ, www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനിലൂടെയോ, മലയാളി സംഘടനകൾ മുഖാന്തരമോ ക്ഷേമ പദ്ധതികളിൽ ചേരാം. ഫോൺ: 080-25585090

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.