അപേക്ഷകൾ നോർക്കക്ക് കൈമാറി
text_fieldsബംഗളൂരു: നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് പദ്ധതിയിൽ പങ്കാളികളാകാനുള്ള നാലാം ഘട്ടത്തിൽ കർണാടക മലയാളി കോൺഗ്രസ് സമാഹരിച്ച അപേക്ഷകൾ നോർക്ക റൂട്ട്സ് ഓഫിസിന് കൈമാറി. സംസ്ഥാന പ്രസിഡന്‍റ് സുനിൽ തോമസ് മണ്ണിൽ, സംസ്ഥാന സെക്രട്ടറി വർഗീസ് ജോസഫ് , ദാസറഹള്ളി അസംബ്ലി മണ്ഡലം പ്രസിഡന്‍റ് ജിബി കെ ആർ നായർ എന്നിവർ നേതൃത്വം നൽകി.
നോർക്ക റൂട്ട്സ് ഡെവലപ്മെന്‍റ് ഓഫിസർ റീസ രഞ്ജിത് അപേക്ഷകൾ ഏറ്റുവാങ്ങി. 18 മുതൽ 70 വയസ്സുവരെയുള്ള മറുനാടൻ മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നുവർഷത്തേക്ക് നാലുലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
അപകടത്തെ തുടർന്ന് മരണം സംഭവിക്കുകയോ പൂർണമായോ ഭാഗികമായോ സ്ഥിരമായോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവർക്കാണ് പരിരക്ഷ ലഭിക്കുക. കർണാടക മലയാളി കോൺഗ്രസിന്‍റെ എല്ലാ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും അടുത്ത ഘട്ടത്തിലേക്കുള്ള നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് ലഭ്യമാക്കുവാനുള്ള അപേക്ഷകൾ സമാഹരിച്ചുവരുന്നതായി പ്രസിഡന്‍റ് സുനിൽ തോമസ് മണ്ണിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.