വാക്കുതർക്കം; പാനിപൂരി കച്ചവടക്കാരൻ കൊല്ലപ്പെട്ടു
text_fieldsബംഗളൂരു: മദ്യപരുമായുള്ള വഴക്കിനെത്തുടർന്ന് പാനിപൂരി കച്ചവടക്കാരൻ കൊല്ലപ്പെട്ടു. ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബംഗളൂരു- ഹൊസൂർ റോഡിൽ കോണപ്പന അഗ്രഹാര സർക്കിളിൽ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. ഉത്തർപ്രദേശ് ജാൻസി സ്വദേശി സർവേഷ് സിങ് (32) ആണ് മരിച്ചത്.
സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശികളായ സഹദേവ് (45), രാഹുൽ കുമാർ (26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 12 വർഷമായി കോണപ്പന അഗ്രഹാരയിൽ പാനിപൂരി കച്ചവടം നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട സർവേഷ് സിങ്. സംഭവദിവസം കടയടച്ചശേഷം ബാറിൽ പോയ ഇയാൾ സമീപത്തെ ടേബിളിൽ ബഹളംവെച്ചവരോട് ശബ്ദം താഴ്ത്താൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഇവരെ ബാർ ജീവനക്കാർ പുറത്താക്കിയെങ്കിലും പ്രതികൾ സർവേഷിനെ പിന്തുടർന്ന് ടൈൽ കഷണം ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. സംഭവശേഷം ഓടിപ്പോയ പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.