അപ്പാർട്ട്മെന്റിൽ മലിനജലം കുടിച്ച് 500ഓളം പേർക്ക് ദേഹാസ്വാസ്ഥ്യം
text_fieldsബംഗളൂരു: മലിനജലം കുടിച്ചതിനെത്തുടർന്ന് നഗരത്തിൽ സ്വകാര്യ അപ്പാർട്ട്മെന്റിലെ 500ഓളം താമസക്കാർക്ക് ദേഹാസ്വാസ്ഥ്യം. 262 കുടുംബങ്ങളിലാണ് ഇത്രയും പേർക്ക് ഛർദി, പനി, വയറുവേദന എന്നിവ അനുഭവപ്പെട്ടത്. കൊച്ചുകുട്ടികൾ മുതൽ വയോധികരെ വരെ ആരോഗ്യപ്രശ്നങ്ങൾ ബാധിച്ചു. കനകപുര റോഡിലെ കഗ്ഗലിപുര ബ്രിഗേഡ് മെഡോ പ്ലൂമെറിയ അപ്പാർട്ട്മെന്റിലെ താമസക്കാർക്കാണ് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്.
മലിനജലം കലർന്ന വെള്ളം കുടിച്ചതാണ് കാരണമെന്ന് താമസക്കാർ ആരോപിച്ചു. അാർട്ട്മെന്റ് ഉടമകൾക്കെതിരെ താമസക്കാർ ബി.ബി.എം.പിയിൽ പരാതി നൽകി. പൈപ്പ് വഴി എത്തുന്ന വെള്ളമല്ല കുഴൽക്കിണറിൽനിന്നുള്ള വെള്ളമാണ് അപ്പാർട്ട്മെന്റിൽ ഉപയോഗിക്കുന്നതെന്ന് താമസക്കാർ പറഞ്ഞു. സംഭവമറിഞ്ഞ് കുടിവെള്ള ടാങ്കുകളിൽ അധികൃതർ പരിശോധന നടത്തി. ആറ് ടാങ്കുകളിൽ അഞ്ചെണ്ണത്തിലെയും വെള്ളം സുരക്ഷിതമാണെന്നാണ് സർക്കാർ ലാബ് തയാറാക്കിയ റിപ്പോർട്ടിലുള്ളതെന്ന് ബി.ബി.എം.പി അറിയിച്ചു.
വൃത്തിഹീനമാായ വെള്ളം വിതരണം ചെയ്തതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബി.ബി.എം.പി കമീഷണർ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.