ജ്യോത്സ്യൻ പറഞ്ഞു; ഭാര്യയെ പുറത്താക്കിയ യുവാവിനെതിരെ കേസ്
text_fieldsബംഗളൂരു: മൂലം നക്ഷത്രത്തിൽ പിറന്ന കുട്ടി നിർഭാഗ്യം കൊണ്ടുവരുമെന്ന ജ്യോത്സ്യന്റെ വാക്കുകേട്ട് ഭാര്യയെയും കുഞ്ഞിനെയും പീഡിപ്പിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്ത യുവാവിനെതിരെ കേസ്. രാമനഗര ചന്നപട്ടണ മഞ്ജുനാഥ ലേഔട്ട് സ്വദേശി നവീനെതിരെയാണ് രാമനഗര വനിത പൊലീസ് കേസെടുത്തത്. തന്നെയും മൂന്നു വയസ്സുകാരനായ മകനെയും നിരന്തരം ഉപദ്രവിക്കുന്നെന്ന് കാണിച്ച് നവീനിന്റെ ഭാര്യ ശ്രുതിയാണ് പരാതി നൽകിയത്. ദമ്പതികൾ മൂന്നു വർഷം മുമ്പാണ് വിവാഹിതരായത്. 2020 ജനുവരി 22ന് ഉച്ചക്ക് 12.42ന് പിറന്ന കുഞ്ഞ് മൂലം നക്ഷത്രത്തിലാണ് പിറന്നതെന്നും അത് കുടുംബത്തിന് നല്ലതല്ലെന്നുമായിരുന്നു ജ്യോത്സ്യന്റെ വാദം. ഇതോടെ കുഞ്ഞിനെയും ഭാര്യയെയും നവീൻ ഉപദ്രവിക്കാൻ തുടങ്ങി. കുഞ്ഞിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ഭർത്താവും ഭർതൃവീട്ടുകാരും ആവശ്യപ്പെട്ടതായി യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.