മലയാളി കുടുംബത്തിനുനേരെ ആക്രമണം
text_fieldsബംഗളൂരു: മലയാളി കുടുംബത്തിനു നേരെ ആക്രമണം നടന്നതായി പരാതി. സഹോദരിയെ ഹോസ്റ്റലില്‍ കൊണ്ടുവിടാനെത്തിയ യുവാവിനെയും ബന്ധുക്കളെയും ഒരു സംഘം വളഞ്ഞിട്ടാക്രമിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശിയായ ആദര്‍ശും ബന്ധുക്കളുമാണ് ചന്താപുരയില്‍ ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെ ആക്രമണത്തിനിരയായത്.
ആദര്‍ശിന്റെ സഹോദരി നാരായണ ഹൃദയാലയ നഴ്സിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. മറ്റൊരാവശ്യത്തിനായി നഗരത്തിലെത്തിയ ആദര്‍ശ് സഹോദരിയെ ചന്താപുരയിലെത്തന്നെ ബന്ധുവിന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ഒപ്പം കൂട്ടിയിരുന്നു. രാത്രി പതിനൊന്നരയോടെ സഹോദരിയെ ഹോസ്റ്റലില്‍ തിരികെയെത്തിച്ച് ആദർശും മറ്റു രണ്ട് ബന്ധുക്കളും മടങ്ങി. ഇതിനിടെ ഹോസ്റ്റല്‍ സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയെ കെട്ടിട ഉടമയും മകനും ചേർന്ന് തടഞ്ഞു.
തുടർന്ന് മോശമായി പെരുമാറിയെന്നാണ് പരാതി. ഇതറിഞ്ഞാണ് ആദർശ് മടങ്ങിയെത്തിയത്.
കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ആദർശിനെയും ബന്ധുക്കളെയും കെട്ടിട ഉടമയും സംഘവും ആക്രമിക്കുകയായിരുന്നു.
ഇരുമ്പ് വടിയും കല്ലുകളും ഉപയോഗിച്ച് മർദിച്ചെന്നാണ് പരാതി. തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. ആദർശിന്റെ പരാതിയില്‍ സൂര്യ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.