മംഗളൂരുവിൽ മലയാളി യുവാവിന് നേരെ വധശ്രമം; ബജ്റംഗ് ദൾ നേതാവ് അർജുൻ അറസ്റ്റിൽ
text_fieldsമംഗളൂരു: കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന മലയാളി യുവാവിനെ കാർ തടഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ബജ്റംഗ് ദൾ കോഓഡിനേറ്റർ അർജുൻ മഡൂരിനെ (32) ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു.
ഇഡിയ ഈശ്വർ നഗറിലെ ഹനുമന്തിന്റെ മകൻ അന്നപ്പ സ്വാമി എന്ന മനു(24), പഡിൽ ഭഗവതി നിലയത്തിൽ മഞ്ചുനാഥിന്റെ മകൻ കെ. സചിൻ(24),പജിർ കുംബ്രപ്പദവ് പഡൽകോടിയിൽ ചന്ദ്രശേഖറിന്റെ മകൻ കുഷിത്(18), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
നവംബർ എട്ടിന് ദേശീയപാത 66ലൂടെ കേരളത്തിലേക്ക് വരുകയായിരുന്ന കാസർകോട് ബഡാജെ ഫാത്തിമ മൻസിലിൽ മുഹമ്മദ് ആസിഫിന്റെ (33) കാർ കെ.സി റോഡിനും ഉച്ചിലക്കും ഇടയിൽ തടഞ്ഞ് വധിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.