പശുക്കളെ ബസിൽ തള്ളിക്കയറ്റാൻ ശ്രമം; ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്
text_fieldsബംഗളൂരു: പ്രതിഷേധസമരത്തിനിടെ പശുക്കളെ ബസിൽ കയറ്റാൻ ശ്രമിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്. പശുക്കളെ പീഡിപ്പിച്ചു എന്ന കാരണത്താലാണ് ബി.ജെ.പി നേതാക്കൾക്കെതിരെ അപ്പർപേട്ട പൊലീസ് കേസെടുത്തത്.
പി. രാജീവ്, പട്ടീൽ നന്ദഹള്ളി, ഹരീഷ്, സഫ്ദഗിരി ഗൗഡ തുടങ്ങി ഒമ്പതു പേർക്കെതിരെയാണ് കേസ്. ക്ഷീര സബ്സിഡി കുടിശ്ശിക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിലേക്ക് ആറ് പശുക്കളെയും എത്തിച്ചിരുന്നു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ പ്രവർത്തകർ ബി.എം.ടി.സി ബസുകളിൽ ഓടിക്കയറി.
പശുക്കളെ അവക്ക് കടന്നുപോകാൻ മാത്രം വലുപ്പമില്ലാത്ത വാതിലുകളിലൂടെ തള്ളിക്കയറ്റാനും ശ്രമിച്ചു. ഉച്ചഭാഷിണിയിൽനിന്നുള്ള കാതടപ്പിക്കുന്ന ശബ്ദത്തിൽ വിറളിപൂണ്ട പശുക്കൾ റോഡിൽ പല ഭാഗങ്ങളിലായി ഓടി. ഇതേത്തുടർന്നാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.