Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകൊ​ല്ല​പ്പെ​ട്ട...

കൊ​ല്ല​പ്പെ​ട്ട ദ​ലി​ത് നേ​താ​വി​ന്റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Attempted murder, Hameed Kidanji, arrest,
cancel

ബം​ഗ​ളൂ​രു: തു​മ​കൂ​രു ഗു​ബ്ബി​യി​ൽ കൊ​ല്ല​പ്പെ​ട്ട ദ​ലി​ത് നേ​താ​വി​ന്റെ മ​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​നോ​ജി​നെ (29) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ശ്രീ​നി​വാ​സ് എ​ന്ന ഡ​ൽ​ഹി സീ​ന, നാ​ഗ​രാ​ജു, ദു​ശ്യ​ന്ത്, ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​നോ​ജി​നെ എ​സ്.​യു.​വി​യി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ ഇ​ടി​ച്ചു​വീ​ഴ്ത്തി കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​നോ​ജി​ന്റെ പി​താ​വ് ന​ര​സിം​ഹ​മൂ​ർ​ത്തി എ​ന്ന കു​റി​മൂ​ർ​ത്തി ദ​ലി​ത് സം​ഘ​ർ​ഷ് സ​മി​തി നേ​താ​വാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷം മു​മ്പ് സാ​മ്പ​ത്തി​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഗു​ബ്ബി ബി.​എ​ച്ച് റോ​ഡി​ൽ​വെ​ച്ച് പ​ട്ടാ​പ്പ​ക​ൽ അ​ക്ര​മി​ക​ൾ ഇ​യാ​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ന​ട​ന്ന കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് പി​ന്നാ​ലെ മ​നോ​ജ് ഗു​ബ്ബി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​ഴ​യ വൈ​രാ​ഗ്യം ത​ന്നെ​യാ​വും അ​ക്ര​മ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. കേ​സി​ലു​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru Newsattempted murder caseCrime
News Summary - Attempted murder
Next Story