ബി. നാഗേന്ദ്ര കർണാടക മന്ത്രിസഭയിൽ തിരിച്ചെത്തുന്നു
text_fieldsബംഗളൂരു: വാത്മീകി കോർപറേഷൻ അഴിമതിയെത്തുടർന്ന് ഗോത്ര ക്ഷേമ വികസന മന്ത്രി സ്ഥാനം രാജിവെച്ച ബി. നാഗേന്ദ്ര മന്ത്രിസഭയിൽ തിരിച്ചെത്തുന്നു. വെള്ളിയാഴ്ച ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെക്കണ്ട മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നാഗേന്ദ്രയെ തിരിച്ചെടുക്കാൻ അനുമതി നൽകി.
ഗോത്രവികസനത്തിനായി രൂപവത്കരിച്ച കോർപറേഷനുകീഴിലുള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടായിരുന്നു നാഗേന്ദ്രയുടെ രാജി.
കോർപറേഷന്റെ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മേയ് 26ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതേസമയം കർണാടക മന്ത്രിസഭ പുനഃസംഘടനക്കോ വികസിപ്പിക്കാനോ
അടുത്തൊന്നും പരിപാടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.താൻ പറയുകയോ സൂചന നൽകുകയോ ചെയ്യാത്ത കാര്യമാണ് മന്ത്രിസഭ പുനഃസംഘടനയും വികസിപ്പിക്കലും. അങ്ങനെയൊരുപ്രചാരണമുണ്ടായി. മന്ത്രിമാരാവാൻ പോകുന്നവരുടെ പട്ടികയും ചിലമാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. അതിലൊന്നും കാര്യമില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്ന്കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വര മാധ്യമങ്ങളോട്പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.