കെജ്രിവാളിന് ജാമ്യം ജുഡീഷ്യറിയിലുള്ള വിശ്വാസം വർധിപ്പിക്കുന്നു -സിദ്ധരാമയ്യ
text_fieldsബംഗളൂരു: എക്സൈസ് നയ കുംഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിയെ സിദ്ധരാമയ്യ അഭിനന്ദിച്ചു. നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം വർധിച്ചു. സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന എല്ലാവർക്കും ശുഭപ്രതീക്ഷ നൽകുന്നുവെന്നും മുഖ്യമന്ത്രി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിൽ കുറിച്ചു.
ഭരണഘടന സ്ഥാപനങ്ങളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ രാഷ്ട്രീയ ശത്രുതക്കായി ദുരുപയോഗം ചെയ്യുന്ന കേന്ദ്ര ബി.ജെ.പി സർക്കാറിനുള്ള തിരിച്ചടിയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. ആത്യന്തികമായി സത്യം മാത്രമാണ് ജയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിക്ക് സുപ്രീംകോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. 10 ലക്ഷം രൂപ ജാമ്യത്തുകക്കാണ് കോടതി അദ്ദേഹത്തിന് ജാമ്യമനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.