ബംഗളൂരു ജില്ല സർഗലയം: ബൊമ്മനഹള്ളിയും എം.എം.എയും ജേതാക്കൾ
text_fieldsബംഗളൂരു: എസ്.കെ.എസ്.എസ്.എഫ് ബംഗളൂരു ജില്ല സര്‍ഗലയത്തിൽ ബൊമ്മനഹള്ളി മഹ്മൂദിയ്യ മദ്റസയും എം.എം.എ ഹയാത്തുൽ ഇസ്ലാം മദ്റസയും തുല്യ പോയന്റ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു.
ബംഗളൂരുവിലെ വിവിധ മദ്റസകളും എസ്.കെ.എസ്.എസ്.എഫ് യൂനിറ്റുകളും മാറ്റുരച്ച കലാമേളയിൽ വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 350 പോയന്റ് നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. യശ്വന്തപുരം അൽ മദ്റസത്തുൽ ബദരിയ്യ രണ്ടാം സ്ഥാനം നേടി. സർഗലയം മത്സരങ്ങളുടെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി അസ്ലം ഫൈസി നിർവഹിച്ചു. സർഗലയം ചാമ്പ്യന്മാർക്കുള്ള ട്രോഫി വിതരണം ജില്ല എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ നിർവഹിച്ചു.
വിവിധ കാറ്റഗറി ജേതാക്കൾക്കുള്ള ട്രോഫികൾ പ്രസിഡന്റ് കെ. ജുനൈദ്, ജന സെക്രട്ടറി കെ.കെ. സലീം, ട്രഷറർ സി.എച്ച്. ഷാജൽ, വർക്കിങ് സെക്രട്ടറി സാദിഖ് ഹെബ്ബാൾ എന്നിവർ കൈമാറി. സർഗലയം കലാ പ്രതിഭകൾക്കുള്ള ട്രോഫി വിതരണം എസ്.വൈ.എസ് ജന. സെക്രട്ടറി അബ്ദുൽ ലത്തീഫ് ഹാജി നിർവഹിച്ചു. തുടർന്ന് നടന്ന പൊതു പരിപാടിക്കും സമ്മാന വിതരണത്തിനും ജില്ല എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ മുസ്തഫ ഹുദവി, ഹുജ്ജത്തുല്ല ഹുദവി, സാജിദ് ഗസാലി, മഖ്സൂദ്, ഷമീം, ഷഫീഖ്, ആരിഫ്, ബിലാൽ, അബ്ദുറഹിമാൻ ഫൈസി, സൽമാൻ റഹ്മാനി, അഷ്റഫ് വാഫി, കരീം, റാഫത്ത്, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി. നാലുവേദികളിലായി നടന്ന മത്സരങ്ങൾ മുജീബ് പാഷ ഹുദവി, ഖുതുബുദ്ദീൻ ഹുദവി, ഷുഹൈബ് ഹുദവി, സഹീർ കൗസരി, ശംസുദ്ദീൻ കൗസരി, ശറഫുദ്ദീൻ എന്നിവർ നിയന്ത്രിച്ചു. മുൻ ട്രെന്റ് സംസ്ഥാന സമിതി അംഗം ശംസാദ് സലീം കോഓഡിനേറ്ററായി. ശംസുദ്ദീൻ കൂടാളി, താഹിർ മിസ്ബാഹി, ഹുസൈനാർ ഫൈസി, മുഹമ്മദ് മൗലവി, ഹംസ ഫൈസി, ഇസ്മയിൽ സെയ്നി, ഉമർ അര്‍ഷദി, മുനീറുദ്ദീൻ, ജാബിർ, ആഷിക് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.