ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നുമുതൽ
text_fieldsബംഗളൂരൂ: 16ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നു മുതൽ എട്ടുവരെ നടക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയായ കൃഷ്ണയിൽ തീയതി പ്രഖ്യാപനത്തിനായി വിളിച്ചു ചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗാർഡൻ ഓഫ് പീസ് ഫോർ ഓൾ’ എന്നതാണ് ഇത്തവണത്തെ പ്രമേയം. കഴിഞ്ഞവർഷം ‘സോഷ്യൽ ജസ്റ്റിസ്’ എന്ന പ്രമേയത്തിലായിരുന്നു ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
രാജാജി നഗർ ഓറിയോൺ മാളിലെ 11 സ്ക്രീനുകൾക്കു പുറമെ, സുചിത്ര ഫിലിം സൊസൈറ്റി, ചാമരാജ് പേട്ടിലെ ഡോ. അംബരീഷ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് സിനിമകൾ പ്രദർശിപ്പിക്കുക. 400ഓളം സിനിമകൾ മേളയിലുണ്ടാവും. ഇത്തവണ മേളക്കായി ഒമ്പതുകോടി രൂപ ബജറ്റിൽ മാറ്റിവെച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. സമാപന ചടങ്ങിൽ ഗവർണർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.