ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇഫ്താർ മീറ്റ് മാർച്ച് 17ന്
text_fieldsബംഗളൂരു: ‘ഇസ്ലാം മഹത്തരമാണ്, പരിഹാരമാണ്’എന്ന പ്രമേയത്തിൽ ബാംഗ്ലൂർ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഇഫ്താർ മീറ്റ് മാർച്ച് 17ന് ശിവാജി നഗറിലെ ഷംസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രമേയ അവതരണത്തിന്റെ ഭാഗമായി ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ പ്രാദേശിക സമ്മേളനങ്ങൾ സംഘടിപ്പിക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി സമൂഹ നോമ്പ് തുറ, വിജ്ഞാന സദസ്സ്, പുസ്തക മേള എന്നിവ സംഘടിപ്പിക്കും.
പരിപാടി നടത്തിപ്പിനായി മുസ്തഫ ചെയർമാനും അബ്ദുൽ ഗഫൂർ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ഫിർദൗസ്, അബ്ദുറഹ്മാൻ കുട്ടി, എ.സി. അബ്ദുല്ല, സി.ടി. മഹ്മൂദ്, അഫ്സൽ, സാജിദ്, ആസിഫ്, ഹാരിസ് ബന്നൂർ, ഇസ്മായിൽ, നസീഫ്, ഹബീബ് എന്നിവരാണ് മറ്റു സംഘാടക സമിതിയംഗങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് 99000 01339 നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.