ബംഗളൂരു ബഹുനില കാർ പാർക്കിങ് കേന്ദ്രം നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൈമാറി
text_fieldsബംഗളൂരു: നഗരഹൃദയത്തിലെ ഫ്രീഡം പാർക്ക് മേഖലയിൽ ബൃഹത് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) സ്ഥാപിച്ച മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രം (എം.എൽ.സി.പി) നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൈമാറി. ഇനിമുതൽ കെങ്കേരി ആസ്ഥാനമായ പ്രിൻസ് റോയൽ പാർക്കിങ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസിയാണ് ഇവിടെ നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ഫീസ് ഈടാക്കുക.
ഏജൻസി ബി.ബി.എം.പിക്ക് വർഷം 1.55 കോടി രൂപ നൽകും. ഈ ഏജൻസിയുടെ ബോർഡ് പാർക്കിങ് കേന്ദ്രത്തിൽ സ്ഥാപിച്ചു. ബി.ബി.എം.പി 80 കോടി രൂപ മുടക്കി നിർമിച്ച് 2021ൽ ഉദ്ഘാടനം നിർവഹിച്ചെങ്കിലും ഫീസ് പിരിക്കുന്നതിനുള്ള ടെൻഡറിൽ ആരും പങ്കെടുക്കാത്തതിനാൽ വെറുതെ കിടക്കുകയായിരുന്നു. 556 നാലുചക്ര വാഹനങ്ങളും 445 ഇരുചക്ര വാഹനങ്ങളും നിർത്തിയിടാനുള്ള സൗകര്യം കേന്ദ്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.