ബംഗളൂരു ചൂടിനാശ്വാസമായി കുളിർമഴ
text_fieldsനഗരത്തിലെ മഴക്കാഴ്ച
ബംഗളൂരു: നഗരത്തിലെ കനത്ത ചൂടിന് ആശ്വാസം നൽകി മഴ. യെലഹങ്കയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. ഇവിടെ സൊന്നേനഹറ്റിയില്‍ മാത്രം 60 മി.മീ മഴ പെയ്തതായി കണക്കുകള്‍ പറയുന്നു. ബഗളൂരു, മറേനഹള്ളി, ബെട്ടാഹസസൂരു, ജക്കൂരു, വിദ്യാരായനപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു. സൊന്നേനഹള്ളി - 60.0 മി.മീ, ബംഗളൂരു - 56.0 , ബെട്ടാഹസസൂരു 50.5 , മറേനഹള്ളി - 49.5, ഗന്ദിഗനഹള്ളി - 46.5, ജക്കൂരു - 45.5, ജക്കൂരു -രണ്ട് - 44.0, വിദ്യാരായനപുര - 31.0 എന്നിങ്ങനെയാണ് യെലഹങ്കയിലെ വിവിധ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ മഴ.
ബംഗളൂരു ഈസ്റ്റിലെ ഡൊഡ്ഡഗുബ്ബിയില്‍ 36.5 മി.മീ മഴയാണ് രേഖപ്പെടുത്തിയത്. ബംഗളൂരുന്റെ തെക്ക്-പടിഞ്ഞാറ്, തെക്ക്, തെക്ക്-കിഴക്ക് പ്രദേശങ്ങളിലും മിതമായ മഴയും ഇടിമിന്നും അനുഭവപ്പെട്ടിരുന്നു. ചൗദേശ്വരി - 42.5 മി.മീ, ഹഗദുരു - 31, വി. നാഗേവഹള്ളി - 26 , ഹൊരമാവ് - 18.5, ബസവനപുര - 17.5, ഗരുഡാചാർപാല്യ - 16.5, ഹൊരമാവ്-രണ്ട് - 16.5, ബിലേകഹള്ളി -15.5, കൊടിഗെഹള്ളി -14.5, രാമമൂർത്തി നഗർ- 13.5, കഡുഹൊഡി -12, കെ.ആർ പുരം - 12, ബി.ബി.ടി.എം ലേഔട്ട് -11 എന്നിങ്ങനെയാണ് ബംഗളൂരുവിലെ മറ്റു ഭാഗങ്ങളില്‍ ലഭിച്ച മഴയെന്ന് നമ്മ കർണാടക കാലാവസ്ഥ കേന്ദ്രം ‘എക്സി’ൽ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.രാമനഗര, മാണ്ഡ്യ, കോലാർ, ചിക്കബെല്ലാപുര, മൈസൂരു, കുടക് തുടങ്ങിയ ജില്ലകളിലും കനത്ത മഴയാണ് ലഭിച്ചത്. ഇതില്‍ രാമനഗരയിലെ ചെല്ലൂരിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്- 99 മി.മീ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.