അരക്ഷിതത്വം വെറും വാക്കല്ല, അവസ്ഥയാണ്’
text_fieldsബംഗളൂരു: അരക്ഷിതത്വം വെറുമൊരു വാക്കല്ല അതിഭീകരമായ ഒരു മനുഷ്യാവസ്ഥയാണെന്നും അധികാര, ആധിപത്യങ്ങളുടെ അപനിർമിതിയായ അരക്ഷിതത്വം മനുഷ്യനെ കൊണ്ടെത്തിക്കുന്നത് കൊടിയ ദുരിതങ്ങളുടെ ഇരുട്ടിലേക്കാണെന്നും എഴുത്തുകാരൻ തങ്കച്ചൻ പന്തളം.
ബംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറിൽ ‘അരക്ഷിതരുടെ സുവിശേഷം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബവും വിദ്യാലയങ്ങളും സുരക്ഷിതത്വത്തിന്റെ പാഠശാലകളായി മാറണമെന്നും ചൂഷിതരുടെ പ്രതിഷേധം രാഷ്ട്രീയ, ജാതി, മത, ലിംഗ ഭേദമന്യേ ഉയർന്നുവരേണ്ടതുണ്ടെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. അന്തരിച്ച നടി കവിയൂർ പൊന്നമ്മ, കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പൻ, എം.എസ്. ചന്ദ്രശേഖരൻ എന്നിവരെ അനുസ്മരിച്ചു.
പി. മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മുഹമ്മദ് കുനിങ്ങാട് ചർച്ച ഉദ്ഘാടനം ചെയ്തു. കാഥികനും നടനുമായ ജേക്കബ്, ആർ.വി. പിള്ള, ഇ.ആർ. പ്രഹ്ലാദൻ, എ. സുധീഷ്, എ.കെ. രാജൻ, പൊന്നമ്മ ദാസ്, കൽപന പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.