പോപുലർ ഫ്രണ്ട് നിരോധനം: പ്രതിഷേധിക്കുന്നവർക്ക് എതിരെയും നടപടി –പൊലീസ്
text_fieldsബംഗളൂരു: പോപുലർ ഫ്രണ്ടിന്റെ നിരോധനത്തിനെതിരായ പ്രതിഷേധം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പോപുലർ ഫ്രണ്ടിന്റെ നിരോധനം നടപ്പാക്കാൻ എല്ലാവിധ നടപടികളും പൊലീസ് സ്വീകരിക്കുകയാണെന്ന് ഡയറക്ടർ ജനറൽ ആൻഡ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഡി.ജി ആൻഡ് ഐ.ജി.പി) പ്രവീൺസൂദ് പറഞ്ഞു.
വിവിധ ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരുടെ നേതൃത്വത്തിലാണിത്. ആരെങ്കിലും നിരോധനത്തിനെതിരെ പ്രതിഷേധിച്ചാൽ അവർ പരിണതഫലം നേരിടേണ്ടിവരും. ഇത്തരക്കാരെയും നിരോധിത സംഘടനയുടെ ഗണത്തിൽപ്പെടുത്തി നടപടിയെടുക്കും. പോപുലർ ഫ്രണ്ട്, അവരുടെ അനുബന്ധസംഘടനകൾ തുടങ്ങി സംസ്ഥാനത്ത് പ്രവർത്തിക്കുന്നവക്കെതിരെ കേന്ദ്രസർക്കാറിന്റെ നിരോധന ഉത്തരവിന്റെ പശ്ചാത്തലത്തിൽ കർശന നടപടിയുണ്ടാകും. നിരോധനം വന്ന ബുധനാഴ്ച രാവിലെ മുതൽ സംസ്ഥാനത്ത് ഒരുതരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ല. എല്ലാതരത്തിലുമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.