ഗോവയിൽ ശ്രീരാമസേനയെ നിരോധിച്ചത് ശ്രീരാമനെ അപമാനിക്കലാണോ? -ജയ്റാം രമേശ്
text_fieldsബംഗളൂരു: കർണാടകയിൽ ബജ്റങ് ദൾ വിവാദം ചൂടുപിടിക്കുന്നതിനിടെ ബി.ജെ.പിയുെട ഇരട്ടത്താപ്പ് വെളിപ്പെടുത്തി കോൺഗ്രസ് എം.പി. ജയ്റാം രമേശിന്റെ ട്വീറ്റ്. 2014 ആഗസ്റ്റ് 20ന് ബി.ജെ.പിയുടെ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ ഗോവയിൽ ശ്രീരാമസേനയെ നിരോധിച്ചതും 2020ൽ ബി.ജെ.പി അധികാരത്തിലിരിക്കെ 60 ദിവസത്തേക്ക് ശ്രീരാമസേനയെ നിരോധിച്ചതും ചൂണ്ടിക്കാട്ടിയ ജയ്റാം രമേശ്, ഇത് രാമദേവനെ അപമാനിക്കുന്നതായി തോന്നിയില്ലേ എന്ന് ട്വീറ്റിൽ ചോദിച്ചു. കർണാടകയിൽ വിദ്വേഷ- വർഗീയ പ്രചാരണങ്ങൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ബജ്റങ് ദളിനെ നിരോധിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ബജ്റങ് ദളിനെതിരായ നീക്കം ബജ്റങ് ബലി (ഹനുമാൻ)ക്കെതിരായ നീക്കമായി ചിത്രീകരിച്ച് ബി.ജെ.പി പ്രചാരണത്തിൽ ഏറ്റുപിടിച്ച സാഹചര്യത്തിലാണ് ജയ്റാം രമേശിന്റെ പ്രതികരണം.
ഹിന്ദുത്വ സംഘടനയായ ബജ്റങ്ദളിനെ ഹനുമാൻ ദേവനോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.