Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ​ക്ഷി​ണ ക​ന്ന​ട...

ദ​ക്ഷി​ണ ക​ന്ന​ട ബ​ണ്ട്വാ​ൾ ന​ഗ​ര​സ​ഭ: കോ​ൺ​ഗ്ര​സും എ​സ്.​ഡി.​പി.​ഐ​യും ഒ​ന്നി​ച്ചു

text_fields
bookmark_border
Muneesh Ali, Vasu Poojari with B. Ramanath Rai
cancel
camera_alt

കോ​ൺ​ഗ്ര​സ് -എ​സ്.​ഡി.​പി.​ഐ കൂ​ട്ടു​കെ​ട്ടി​ൽ ബ​ണ്ട്വാ​ൾ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നാ​യ എ​സ്.​ഡി.​പി.​ഐ​യു​ടെ മൂ​നി​ഷ് അ​ലി, ചെ​യ​ർ​മാ​ൻ കോ​ൺ​ഗ്ര​സി​ലെ വാ​സു പൂ​ജാ​രി എ​ന്നി​വ​ർ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ൻ മ​ന്ത്രി ബി. ​ര​മാ​നാ​ഥ റൈ​ക്കൊ​പ്പം

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ബ​ണ്ട്വാ​ൾ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി കോ​ൺ​ഗ്ര​സി​ന്റെ വാ​സു പൂ​ജാ​രി ലൊ​റെ​ട്ടോ​യും വൈ​സ് ചെ​യ​ർ​മാ​നാ​യി എ​സ്.​ഡി.​പി.​ഐ​യു​ടെ മൂ​നി​ഷ് അ​ലി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും എ​സ്.​ഡി.​പി.​​ഐ​യും പ​ര​സ്പ​രം പി​ന്തു​ണ​ച്ചു.

27 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ കോ​ൺ​ഗ്ര​സി​നും ബി.​ജെ.​പി​ക്കും 11 വീ​ത​വും എ​സ്.​ഡി.​പി.​ഐ​ക്ക് നാ​ലും കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്. ഒ​രു സീ​റ്റ് ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ദ​ക്ഷി​ണ ക​ന്ന​ട എം.​പി ക്യാ​പ്റ്റ​ൻ ബ്രി​ജേ​ഷ് ചൗ​ട്ട, ബ​ണ്ട്വാ​ൾ എം.​എ​ൽ.​എ രാ​ജേ​ഷ് നാ​യ്ക് എ​ന്നി​വ​ർ​കൂ​ടി വോ​ട്ട​വ​കാ​ശ​മു​ള്ള അം​ഗ​ങ്ങ​ളാ​യ​തി​നാ​ൽ ബി.​ജെ.​പി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി എ. ​ഗോ​വി​ന്ദ പ്ര​ഭു​വി​നും വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി ഹ​രി​പ്ര​സാ​ദി​നും 13 വീ​തം വോ​ട്ടു​ക​ൾ ല​ഭി​ച്ചു. കോ​ൺ​ഗ്ര​സ് -എ​സ്.​ഡി.​പി.​ഐ സ​ഖ്യം 15 വീ​തം വോ​ട്ടു​ക​ളി​ൽ വി​ജ​യം കൊ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsBantwal Municipality
News Summary - Bantwal Municipality
Next Story