ബസവലിംഗ സ്വാമിയുടെ ആത്മഹത്യ ഹണിട്രാപ് മൂലമെന്ന് കുറ്റപത്രം
text_fieldsബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിലുള്ള മാഗഡിയിലെ കഞ്ചുഗൽ ബന്ദേ മഠത്തിലെ ബസവലിംഗ ശ്രീ സ്വാമി ആത്മഹത്യചെയ്ത സംഭവത്തിൽ പൊലീസ് പ്രാദേശിക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എൻജിനീയറിങ് വിദ്യാർഥിനിയും ഭക്തയുമായ നീലാംബികക്ക് ആത്മഹത്യയിൽ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
മുമ്പ് തന്നെ അപമാനിച്ച സ്വാമിയോട് ഇവർക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും മറ്റൊരു സ്വാമിയുമായി ചേർന്ന് ബസവലിംഗയെ കുടുക്കാൻ ഹണിട്രാപ് ഒരുക്കിയെന്നും കുറ്റപത്രത്തിൽ ഉണ്ട്.
കന്നുരു മഠത്തിലെ മൃത്യുഞ്ജയ സ്വാമി, ദൊഡ്ഡബെല്ലാപുരയിൽ നിന്നുള്ള നീലാംബിക എന്ന ചന്ദ, തുമകുരുവിലെ അഭിഭാഷകൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.
ബസവലിംഗയോട് തങ്ങൾക്ക് വിരോധമുണ്ടായിരുന്നുവെന്നും ഇവർ സമ്മതിച്ചിരുന്നു. ബസവലിംഗയുടെ ബന്ധുവാണ് മൃത്യുഞ്ജയ. ഏറെ സമ്പത്തും വിവിധ സ്ഥാപനങ്ങളുമുള്ള മഠത്തിന്റെ നേതൃപദവി തനിക്ക് കിട്ടണമെന്ന് ഇയാൾ ആഗ്രഹിച്ചിരുന്നു. ഹണിട്രാപ്പിലൂടെ ബസവലിംഗയുടെ ശബ്ദവും ലൈംഗിക വിഡിയോ ദൃശ്യങ്ങളും നീലാംബിക റെക്കോഡ് ചെയ്തു.
അഭിഭാഷകൻ ഇത് എഡിറ്റ് ചെയ്ത് ബസവലിംഗയെ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും െചയ്തു. ഇതിനെ തുടർന്നായിരുന്നു കഴിഞ്ഞ ഒക്ടോബർ 24ന് ബസവലിംഗയെ മഠത്തിൽ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.