ബി.ബി.എം.പിക്ക് നികുതിയിനത്തിൽ ലഭിക്കാനുള്ളത് 474 കോടി
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ 2,64,228 വസ്തു നികുതിദായകരിൽ നിന്ന് 474 കോടി രൂപയുടെ വസ്തുനികുതി കുടിശ്ശികയായി ലഭിക്കാനുണ്ടെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) അറിയിച്ചു. 2024 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ, 3,95,253 നികുതിദായകർ മൊത്തം 738 കോടി രൂപയാണ് അടക്കാനുള്ളത്. ഇതുവരെ 1,31,034 പേരിൽ നിന്നായി 273 കോടിയാണ് നികുതിയായി ലഭിച്ചത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം 26,862 നികുതിദായകരിൽ നിന്ന് 26.94 കോടി രൂപ സമാഹരിച്ചു.
ബി.ബി.എം.പിയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് മഹാദേവപുര സോണിലാണ്: 116.03 കോടി രൂപ. തൊട്ടു പിന്നിൽ 74.72 കോടി രൂപ കുടിശ്ശികയുമായി സൗത്ത് സോണും 69.89 കോടി രൂപ കുടിശ്ശികയുമായി ഈസ്റ്റ് സോണുമാണുള്ളത്. ബൊമ്മനഹള്ളി സോണിൽ 62.94 കോടി രൂപയും വെസ്റ്റ് സോൺ 49.33 കോടി രൂപയും നൽകാനുണ്ട്. ആർ.ആർ നഗർ, യെലഹങ്ക സോണുകൾക്ക് യഥാക്രമം 38.52 കോടിയും 38.43 കോടിയും കുടിശ്ശികയുണ്ട്. ദാസറഹള്ളി സോണിലാണ് ഏറ്റവും കുറവ് കുടിശ്ശികയുള്ളത്, മൊത്തം 16.92 കോടി.
നികുതി ലംഘനത്തെ തുടർന്ന് നഗരത്തിലെ 4,600 വസ്തുവകകൾക്കെതിരെ ബി.ബി.എം.പി കർശന നടപടി സ്വീകരിച്ചു. ഈസ്റ്റ് സോണിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ നടപടി നേരിട്ടത്. 1,317 വസ്തുവകകൾ സീൽ ചെയ്തു. വെസ്റ്റ് സോണിൽ 1,034ഉം മഹാദേവപുര, യെലഹങ്ക, ആർ.ആർ നഗർ സോണുകളിൽ യഥാക്രമം 480, 416, 400 സ്ഥാപനങ്ങളും പൂട്ടി. ബംഗളൂരു സൗത്ത്, ബൊമ്മനഹള്ളി, ദാസറഹള്ളി സോണുകളിൽ യഥാക്രമം 470, 303, 116 സ്ഥാപനങ്ങളും സീൽ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.