ബി.ബി.എം.പി 247 പെഡസ്ട്രിയൻ ക്രോസിങ്ങുകൾ നിർമിക്കും
text_fieldsബംഗളൂരു: റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം കൂടുതൽ സംഭവിക്കുന്നയിടങ്ങളിൽ ബൃഹദ് ബംഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.പി) 247 പെഡസ്ട്രിയൻ ക്രോസിങ്ങുകൾ നിർമിക്കുന്നു. രണ്ടു മുതൽ മൂന്നു ലക്ഷം വരെയാണ് ഓരോ ക്രോസിങ് നിർമിക്കാനും ചെലവ് കണക്കാക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നിർമാണ പ്രവൃത്തികൾ തുടങ്ങും. ദിവസവും നിരവധി പേരാണ് നഗരത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽ പെടുന്നത്.
പുലികേശിനഗർ, ബ്യാട്ടരായനപുര, ഹൈ ഗ്രൗണ്ട്, ജെ.ബി നഗർ, ബാനസവാടി, തലഘട്ടപുര എന്നിവിടങ്ങളിലാണ് അപകടം കൂടുതലെന്നാണ് കണ്ടെത്തൽ. ട്രാഫിക് പൊലീസ് കഴിഞ്ഞ വർഷം തന്നെ ഇത്തരം ക്രോസിങ്ങുകൾ നിർമിക്കാനാവശ്യപ്പെട്ടിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തതയും മറ്റ് മരാമത്ത് പ്രവൃത്തികൾ നടക്കുന്നതുമൂലവും പദ്ധതി വൈകുകയായിരുന്നുവെന്നും കഴിഞ്ഞ മാസം സർക്കാർ തുക അനുവദിച്ചിട്ടുണ്ടെന്നും ബി.ബി.എം.പി അധികൃതർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.