അന്ത്യശാസനം ഏറ്റു; ബി.ബി.എം.പി റോഡുകളിലെ കുഴികളടക്കലിന് ‘യുദ്ധവേഗം’
text_fieldsബംഗളൂരു: നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ട കുഴികളെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ അടക്കാനൊരുങ്ങി ബി.ബി.എം.പി. ഈ മാസം 15നുള്ളിൽ കുഴികളടക്കുന്ന പ്രവൃത്തി തീർക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥിന് കർശന നിർദേശം നൽകിയിരുന്നു.
ഇതേതുടർന്ന് എട്ട് സോണുകളിലും കുഴികളടക്കുന്ന പ്രവൃത്തി തകൃതിയായി നടക്കുന്നുണ്ട്. കുഴികളിലേക്ക് നേരിട്ട് ബിറ്റുമിൻ ടാർ മിശ്രിതം പമ്പ് ചെയ്യാൻ കഴിയുന്ന ജെറ്റ് പാച്ചർ അടക്കമുള്ള യന്ത്രങ്ങളും ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
റോഡിലെ കുഴികളടക്കാത്തതിനെതിരെ പൊതുജനങ്ങളിൽനിന്ന് വ്യാപകമായ സമ്മർദമുണ്ടായിരുന്നു. എല്ലാ റോഡുകളുടെയും നിർമാണ പ്രവർത്തനങ്ങൾക്ക് നോഡൽ ഓഫിസർമാരെ നിയമിച്ചിട്ടുണ്ട്. ഇവർക്കാണ് നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.