ഡെങ്കിപ്പനി നിയന്ത്രണ നടപടികൾ ശക്തമാക്കി ബി.ബി.എം.പി
text_fieldsബംഗളൂരു: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് ഡെങ്കിപ്പനി നിയന്ത്രണ നടപടികൾ ശക്തമാക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ. രോഗവ്യാപനം കുറക്കുന്നതിനായി ബി.ബി.എം.പി എല്ലാ വാർഡുകളിലും കൊതുക് നിവാരണ ബോധവത്കരണവും കൊതുകുകളെ നശിപ്പിക്കാൻ മരുന്ന് തളിക്കലും ആരംഭിച്ചിട്ടുണ്ട്.
മഴ തുടങ്ങുന്നതോടെ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകുന്നതിനാൽ ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണ്.
പൂച്ചട്ടികൾ, വലിച്ചെറിയുന്ന ടയറുകൾ, വാട്ടർ ടാങ്കുകൾ, കുപ്പികൾ എന്നിവയുൾപ്പെടെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മലിനജലം കെട്ടിക്കിടക്കുന്നത് തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബി.ബി.എം.പി കമീഷണർ വികാസ് കിഷോർ ഓർമിപ്പിച്ചു. മഴക്കാലത്ത് ഡെങ്കിപ്പനി കുറക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയുമാണ് ബി.ബി.എം.പിയുടെ മുൻഗണനയെന്ന് കമ്മീഷണർ പറഞ്ഞു.
കഴിഞ്ഞ 13 ദിവസത്തിനിടെ 172 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ബൊമ്മനഹള്ളിയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.