ബി.സി.പി.എ വാർഷിക പൊതുയോഗം
text_fieldsബംഗളൂരു: കർണാടകയിലെ ക്രൈസ്തവ - പെന്തെക്കൊസത് മാധ്യമ പ്രവർത്തകരുടെ ഐക്യ സംരംഭമായ ബംഗളൂരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ( ബി.സി.പി.എ) വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. കൊത്തന്നൂർ കെ.ആർ.സിക്ക് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് എബനേസർ വേർഷിപ് സെന്റർ വേദിയായി. രക്ഷാധികാരിയും ഐ.പി.സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ പാസ്റ്റർ ജോസ് മാത്യു അധ്യക്ഷതവഹിച്ചു.
പ്രസിഡന്റ് ചാക്കോ കെ. തോമസ് മുൻവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു. സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ വാർഷിക റിപ്പോർട്ടും ട്രഷറർ ബിനു മാത്യൂ വാർഷിക കണക്കുകളും അവതരിപ്പിച്ചു. 2024-2027 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുപ്പും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.