Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമ​ത...

മ​ത ജാ​തീ​യ​ത​ക്ക​പ്പു​റം മ​നു​ഷ്യ​രാ​വു​ക -എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ

text_fields
bookmark_border
metro news
cancel
camera_alt

ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് എം.​എം.​എ നി​ർ​മി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ

സ​മു​ച്ച​യ​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

ബം​ഗ​ളൂ​രു: വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന​വ​ർ യ​ഥാ​ർ​ഥ ജ്ഞാ​നം ല​ഭി​ക്കാ​ത്ത​വ​രാ​ണെ​ന്നും മ​ത​വും ജാ​തി​യും പ​റ​ഞ്ഞ് പ​ര​സ്പ​രം പോ​ര​ടി​ക്കു​ന്ന​തി​നു മു​മ്പ് ന​മ്മി​ലെ മ​നു​ഷ്യ​നെ തി​രി​ച്ച​റി​യാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ. മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ മൈ​സൂ​രു റോ​ഡ് ക​ർ​ണാ​ട​ക മ​ല​ബാ​ർ സെ​ന്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ഠ​ശാ​ല​ക​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ളെ പോ​ലെ​യാ​ണ്. അ​തി​ൽ സ​ർ​വ മ​ത​ത്തി​ലെ​യും കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു. അ​ധ്യാ​പ​ക​ർ സ​ർ​വ​ഗു​ണ​മു​ള്ള വി​ദ്യ​ക​ൾ ന​ൽ​കി അ​വ​രെ മ​ത​വൈ​ര​മി​ല്ലാ​ത്ത​വ​രാ​യി വ​ള​ർ​ത്ത​ണം. സാ​മൂ​ഹി​ക ത​ല​ത്തി​ലെ ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടാ​ൻ വി​ദ്യാ​ഭ്യാ​സം അ​നി​വാ​ര്യ ഘ​ട​ക​മാ​ണ്.

അ​തു​കൊ​ണ്ടാ​ണ് മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ന്റെ തൊ​ണ്ണൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ ആ​ദ്യ​ത്തേ​തും പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ പ​ദ്ധ​തി​യാ​ണ് വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ നി​ർ​മാ​ണം.

ചു​രു​ങ്ങി​യ ഫീ​സി​ൽ മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം സാ​ധാ​ര​ണ​ക്കാ​രി​ലെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കാ​ൻ സ​മു​ച്ച​യം പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ ക​ഴി​യു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ് ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​സി. സി​റാ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഡ്വ. പി. ​ഉ​സ്മാ​ൻ (ചെ​യ​ർ​മാ​ൻ ക്ര​സ​ന്റ് സ്കൂ​ൾ), പ്രി​ൻ​സി​പ്പ​ൽ മു​ജാ​ഹി​ദ് മു​സ്ത​ഫ ഖാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി ന​ന്ദി പ​റ​ഞ്ഞു. സി.​എം. മു​ഹ​മ്മ​ദ് ഹാ​ജി (ട്ര​ഷ), ഫ​രീ​ക്കോ മ​മ്മു ഹാ​ജി (വൈ. ​പ്ര​സി), കെ.​സി. അ​ബ്ദു​ൽ ഖാ​ദ​ർ (സെ​ക്ര), ശം​സു​ദ്ദീ​ൻ കൂ​ടാ​ളി (സെ​ക്ര), കെ.​എ​ച്ച്. ഫാ​റൂ​ഖ് (സെ​ക്ര), വി.​സി. ക​രീം ഹാ​ജി (വൈ​സ് ചെ​യ​ർ), പി.​എം. മു​ഹ​മ്മ​ദ് മൗ​ല​വി (വൈ​സ് ചെ​യ​ർ) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro news
News Summary - Be a human beyond caste and religion - NA Harris MLA
Next Story